“Book Descriptions: ഒരു ബാങ്കുശാഖയിൽ നടക്കുന്ന തട്ടിപ്പും തുടർന്നു നടക്കുന്ന അന്വേഷണവുമാണ് നോവലിൻ്റെ ഇതിവൃത്തം. പോലീസുകാരോ പ്രൈവറ്റ് ഡിറ്റക്ടീവുകളോ അല്ല മറിച്ച് ബാങ്കുദ്യോഗസ്ഥരാണ് നോവലിലെ അന്യേഷണോദ്യോഗസ്ഥർ എന്നതാണ് ഏകെ യുടെ സവിശേഷത.
ആമുഖക്കുറിപ്പിൽ പ്രശസ്ത കഥാകൃത്തായ കെ വി മണികണ്ഠൻ പറയുന്നത് ഇപ്രകാരമാണ് : "ഉദ്വേഗജനകത്വം ത്രില്ലറുകളുടെ പ്രാഥമികധർമ്മം മാത്രം ആണെന്നും, അതിനപ്പുറം അത് കലാപരമായ ദൗത്യം കൂടി നിറവേറ്റണമെന്നുമുള്ള നിഷ്കർഷത നോവലിസ്റ്റ് ഇതിന്റെ സൃഷ്ടിവേളയിൽ ഗൗരവമായി എടുത്തിട്ടുണ്ട്.
ബാങ്കിംഗ് രംഗത്ത് ഇത്തരം കാര്യങ്ങൾ ഉണ്ടെന്നും അത് ഉദ്വേഗജനകം ആണെന്നും മലയാളികളെ ആദ്യമായ് ജ്ഞാനസ്നാനം ചെയ്യിപ്പിക്കുന്ന നോവൽ എന്ന നിലയിൽ ഈ പുസ്തകം ഒരു ചരിത്രം നിർമ്മിച്ചു കഴിഞ്ഞു.
തീർച്ചയായും അമിത് കുമാർ എന്ന എഴുത്തുകാരന് അഭിമാനിക്കാം” DRIVE