“Book Descriptions: ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്‍റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം. എവിടെപ്പോയൊളിച്ചാലും വിധിയുടെ അപ്രതിരോധ്യമായ പ്രഹരങ്ങളേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് മനുഷ്യരെന്ന് പറയുന്നു, പല ദേശങ്ങളിലൂടെയും പല കാലങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ നോവല്‍. ആദ്യപേജു മുതല്‍ അവസാന വരി വരെ വായനക്കാരെ പിന്തുടരുന്ന ഒരു ചോദ്യമുണ്ട് ഇസഹാക്ക് ആരാണ്? ആര്‍ക്കു വേണ്ടിയാണ് അയാള്‍ വിരുന്നൊരുക്കി കാത്തിരിക്കുന്നത്?” DRIVE