മുള്ളരഞ്ഞാണം | Mullaranjanam

(By Vinoy Thomas)

Book Cover Watermark PDF Icon
Download PDF Read Ebook

Note: If you encounter any issues while opening the Download PDF button, please utilize the online read button to access the complete book page.

×


Size 21 MB (21,080 KB)
Format PDF
Downloaded 584 times
Status Available
Last checked 8 Hour ago!
Author Vinoy Thomas

“Book Descriptions: വിനോയ് തോമസിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം മുള്ളരഞ്ഞാണത്തിന് എഴുത്തുകാരന്‍ എന്‍. ശശിധരന്‍ എഴുതിയ അവതാരികയിൽ നിന്ന്:

കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തുടങ്ങിയ പുതുമുറക്കാരായ ഏതാനും എഴുത്തുകാരാണ്, ഇന്ന് മലയാള ചെറുകഥയുടെ ഭാവുകത്വപരമായ കുതിപ്പും ചലനാത്മകതയും നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെപോകുന്ന അനുഭവങ്ങളും കണ്ടെടുക്കപ്പെടാതെപോകുന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളും എക്കാലത്തും ഫിക്ഷനിലാണ് ആദ്യം പ്രത്യക്ഷമാവുക (ഫിക്ഷന്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ യഥാതഥമാണ് എന്ന വാദം സാഹിത്യചിന്തകളില്‍ ഇന്ന് സജീവമാണ്). ഇങ്ങനെ ഒരു ജൈവപ്രകൃതിയും ഇങ്ങനെ ഒരു മനുഷ്യജീവിതവും നമുക്കുണ്ടായിരുന്നോ എന്ന് വിസ്മയിപ്പിക്കുന്ന മാന്ത്രികയാഥാര്‍ത്ഥ്യങ്ങളായിട്ടാണ് വായനക്കാര്‍ പുതിയ കഥകളെ ഉള്‍ക്കൊള്ളുന്നത്. എഴുതുന്നയാളിന്റെ വ്യക്തിപരവും സര്‍ഗ്ഗാത്മകവുമായ കര്‍ത്തൃത്വത്തെ ഉല്ലംഘിച്ച്, പ്രാദേശികവും സാമൂഹികവുമായ സ്വത്വങ്ങള്‍ കേന്ദ്രസ്ഥാനത്തു വരുമ്പോഴാണ് ഇത്തരം എഴുത്തുകള്‍ സംഭവിക്കുന്നത്. അനുഭവങ്ങള്‍ക്കും അവയുടേതായ ശരീരവും ഭാഷയും വ്യാകരണവുമുണ്ട്; സംസ്‌കൃതിയുടെ അടിവേരുകള്‍ക്കൊപ്പം അവ വീണ്ടെടുക്കുമ്പോള്‍ മാത്രമേ മനുഷ്യഭാഷയില്‍ അവയ്ക്ക് ആവിഷ്‌കാരം സാധ്യമാകൂ.

അപൂര്‍വ്വമായ ജീവിതമേഖലകളും അത്യപൂര്‍വ്വമായ ജീവിതസന്ധികളും കണ്ടെത്തുക, സമകാലജീവിതവുമായി അവയെ വൈരുദ്ധ്യാത്മകമായി ബന്ധിപ്പിക്കുക, മതം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികപരികല്പനകള്‍ക്കകത്ത് വിമര്‍ശനാത്മകമായി വിന്യസിക്കുക, നാടന്‍ നര്‍മ്മത്തിന്റെയും ധ്വന്യാത്മകമായ വിരുദ്ധോക്തിയുടെയും ലാളിത്യംകൊണ്ട് കഥയുടെ പ്രഹേളികാസ്വഭാവം നിലനിര്‍ത്തുക, അങ്ങനെ ഭാഷയ്ക്കകത്ത് ഒരു മറുഭാഷയുടെ സൃഷ്ടി സാധ്യമാക്കുക… വിനോയ് തോമസിന്റെ സര്‍ഗ്ഗാത്മകതയുടെ അടരുകള്‍ ഇങ്ങനെ പലതാണ്. പ്രകൃതിയെയും അതില്‍ ഉള്‍പ്പെട്ട സചേതനവും അചേതനവുമായ സാന്നിധ്യങ്ങളെയും അവയുടെ അസംസ്‌കൃതപ്രഭാവത്തില്‍ അവതരിപ്പിക്കാനാണ് മിക്കപ്പോഴും ഈ എഴുത്തുകാരന്‍ ശ്രമിച്ചു കാണുന്നത്. ആദ്യസമാഹാരമായ ‘രാമച്ചി’യില്‍നിന്നും ‘മുള്ളരഞ്ഞാണ’ത്തിലെത്തുമ്പോള്‍ ഈ പരിചരണരീതി കുറെക്കൂടി ബലിഷ്ഠവും ധ്വന്യാത്മകവുമായിത്തീരുന്നു. ചെറിയ അനുഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന വലിയ ലോകങ്ങള്‍ അവയുടെ മുള്‍മുനകളുമായി വായനക്കാരെ യുദ്ധോദ്യുക്തരായി അഭിമുഖീകരിക്കുന്ന അനുഭവമാണിത്.”