“Book Descriptions: എങ്ങനെയാണ് ഒരാൾക്ക് ഒരെഴുത്തുകാരൻ അത്രമേൽ പ്രിയപ്പെട്ടവനായി മാറുക? എഴുത്തുകാരൻ എന്ന അഗാധഗർത്തത്തിലേക്കു വീണുപോവുക? അയാളെ ഭ്രാന്തമായ അഭിനിവേശത്തോടെ സ്നേഹിക്കാനും പിന്തുടരാനും തോന്നുക?
പുസ്‌തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻദ്‌സാകിസിൻ്റെയും കാലങ്ങളിലൂടെ, ഇരുവർക്കുമിടയിലെ സമാനലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയങ്ങൾക്കും വേദനകൾക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിൻ്റെ സർവസ്വാതന്ത്ര്യത്തോടെ.” DRIVE