“Book Descriptions: മുംബൈയിലെ കാൽക്കർ സഹോദരന്മാരുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ അവരുടെ അമ്മ പ്രിയംവദ കാൽക്കർ പോലീസ് സഹായം തേടുന്നു. അവരുടെ ഉദാസീനത മനസ്സിലാക്കി സമാന്തരമായ അന്വേഷണത്തിനു ശ്രമിക്കുന്ന അവരെ സി.ബി.ഐ. ഉദ്യോഗസ്ഥനായ ജിതേന്ദ്രകാശ്യപ് പുജാരയാണ് പണ്ട്, സി.ബി.ഐ.യിൽനിന്ന് രാജിവച്ചുപോയ ശിവശങ്കർ പെരുമാളിനടുത്തേയ്ക്കയയ്ക്കുന്നത്. പാലക്കാട്ടെത്തിയ പ്രിയംവദ കാൽക്കറിൽനിന്നു വിവരങ്ങൾ മനസ്സിലാക്കുന്ന പെരുമാൾ ആ അമ്മയുടെ നിസ്സഹായതയുടെ മുന്നിൽ നിവൃത്തിയില്ലാതെ, ഒരു സ്വകാര്യകുറ്റാന്വേഷകനാകാൻ തീരുമാനിക്കുന്നു. ആ കേസ് പെരുമാളിനെ ഒരു സ്വകാര്യകുറ്റാന്വേഷകനാക്കിമാറ്റുകയും ചെയ്തു.” DRIVE