ഇരിങ്ങാലക്കുടയ്ക്കു ചുറ്റും
(By Innocent V.T.)


Size | 20 MB (20,079 KB) |
---|---|
Format | |
Downloaded | 570 times |
Last checked | 7 Hour ago! |
Author | Innocent V.T. |
പണ്ട്, ഇന്നസെന്റിന്റെ ഹെഡ്മാസ്റ്റര്‍-വൈലോപ്പിള്ളിമാഷ് അടിയന്തരമായി തെക്കേത്തല വറീതിനെ സ്‌കൂളിലേക്കു വിളിച്ച് വരുത്തിപ്പറഞ്ഞു. ’വറീതേ, ഇന്നലെ സ്‌കൂളില്‍ റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. തന്റെ മോനോട്, ഓലപ്പടക്കം മാത്രമേ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് ഞാന്‍ കര്‍ശനമായി പറഞ്ഞിട്ടും അവന്‍ രഹസയമായി രണ്ടുമൂന്ന് ഗുണ്ടുകളും ചേര്‍ത്തുവെച്ച് പൊട്ടിച്ചു. അവന്‍ സ്‌കൂളില്‍, അല്ലാതെയും പല പല ഗുണ്ടുകള്‍ പൊട്ടിക്കാറുണ്ട്. ജീവിതത്തില്‍ ഉടനീളം അവന്‍ ഗുണ്ടുകള്‍ പൊട്ടിച്ചോണ്ടേയിരിക്കും. വറീതേ, വറീത് കേറി തടസ്സമൊന്നും നിക്കണ്ട. അതാ തനിക്കു നല്ലത്.’
വൈലോപ്പിള്ളിമാഷ് പറഞ്ഞതുതന്നെയാണ് എനിക്കും പറയാന്‍ തോന്നുന്നത്. അളെ ആ വഴിക്കുതന്നെ വിട്ടേര്. അതാ എല്ലാവര്‍ക്കും നല്ലത്. -ഫാസില്‍
വര്‍ഷങ്ങളോളമായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതുകൊണ്ടിരിക്കുന്ന, പ്രിയപ്പെട്ട നടനും പാര്‍ലമെന്റംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകള്‍.”