“Book Descriptions: "പൊന്ന്, കലർപ്പില്ലാത്ത തനി പൊന്ന്. ഇന്ത്യക്കാർ അതിന്റെ ആരാധകരാണ്. പ്രാദേശികമായ ഒരു സവിശേഷത വ്യാജവ്യാപാരത്തിന് എങ്ങനെ വിളനിലമൊരുക്കുന്നുവെന്ന് കള്ളപ്പൊന്നു വ്യാപാരം ഉദാഹരിക്കുന്നു."
ഹെർബെർട്ട് ബ്രിയാന്റെ ഈ വാചകങ്ങൾ അറബിപ്പൊന്നിന്റെ അദ്ഭുതലോകത്തിലേക്കുള്ള കവാടങ്ങൾ തുറന്നിടുന്നു.
ഒരു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിന്റെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരികജീവിതത്തെയും അവിടെ കാണാം. അദ്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥ.
പ്രശസ്തരായ രണ്ട് കഥാകാരന്മാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യത്തെ നോവൽ.” DRIVE