“Book Descriptions: എന്താണ് സംഭവിച്ചതെന്ന് അവൾക്ക് മനസ്സിലായില്ല. പെട്ടെന്നായിരുന്നു ആക്രമണം, ഉച്ചത്തിൽ ഒന്നു നിലവിളിച്ചെങ്കിൽ രക്ഷപ്പെടുമായിരുന്നു. പക്ഷേ, അമ്പരപ്പിനിടയിൽ അതിനുപോലും കഴിഞ്ഞില്ല. ചലനമറ്റു നില്ക്കുന്ന അവളെ ഒരു വലിയ കടൽത്തിരയെന്നപോലെ അയാൾ തൂത്തുവാരിക്കൊണ്ടുപോയി... സീതയുടെ ജീവിതത്തിലെ കഴിത്തിരിവിന്റെ തുടക്കമായിരുന്നു അത്. കൽസിംഹങ്ങൾ കാവൽ കിടക്കുന്ന കൂറ്റൻ മാളികയിൽ സമ്പന്നതയുടെ സുഖലോലുപതയിൽ കഴിയുമ്പോഴും അവളുടെ ഓർമ്മകളിൽ അയാൾ തറഞ്ഞുനിന്നു. രാത്രിയുടെ ഒരു നിശബ്ദയാമത്തിൽ അവൾ അയാളെത്തേടി ഇറങ്ങി.
പെണ്‍ മനസ്സിന്റെ വിചിത്രമായ വ്യാപാരങ്ങളിലേക്ക് അനുവാചക ശ്രദ്ധ തിരിച്ചു വിട്ട മുകുന്ദന്റെ അസാധാരണ നോവൽ.” DRIVE